Tuesday, September 7, 2010

                                                                                                                                  ചെറുകഥ
                               ചുറ്റും മഴയായിരുന്നു.കൊടും മഴത്തുള്ളികൾ വീണ്‌ ഉന്മാദം നിറഞ്ഞ്‌ നനഞ്ഞ ദേഹവുമായിട്ടാണയാൾ ബീവറേജിനു മുന്നിലേക്ക്‌ ചെന്നത്‌.കൗണ്ടറിന്‌ മുന്നിലയാൾ എന്നും മൗനിയായിരുന്നു. അയാൾക്കു നൽകുവാനുള്ള മദ്യത്തിന്റെ ബ്രാന്റും, അളവും എല്ലാ ജീവനകാർക്കും ഹൃദ്യസ്ഥമായിരുന്നു.മദ്യകുപ്പിയ്ക്കു മുകളിലുള്ള പേപ്പർ സീൽ ചുരണ്ടി കളഞ്ഞു.കുപ്പി നഗ്നതയോടെ വെയ്ക്കുവാൻ എത്ര തിരക്കുള്ള ദിവസങ്ങളിലും ജീവനക്കാർ മറക്കാറില്ല.കുപ്പിയ്ക്കുള്ളിലെ മദ്യത്തെ തന്റെ ബ്രാന്റ്‌ തന്നെ എന്ന്‌ നിറം നോക്കി കണ്ണുകളിലൂടെ വിശ്വസിപ്പിച്ച്‌ കുപ്പിയെ ടൗസറിനുള്ളിലൂടെ ലിംഗത്തിനുമേൽ മുട്ടിച്ച്‌ വെച്ചതിനു ശേഷം കടലായ്‌ പെയ്യുന്ന മഴയിലേക്കിറങ്ങി അയാൾ നടന്നു.
                          റയിൽ പാളത്തിനു അരികിലുള്ള വാടക വീടിന്റെ കുത്തനേ കിടക്കുന്ന പടികൾ കയറുമ്പോൾ മഴത്തുള്ളികൾ അയാളെ തലോടുക മാത്രമായിരുന്നു.മദ്യകുപ്പി പടികൾക്കു മുകളിലുള്ള തിണ്ണയിൽ മഴകൊള്ളുവാൻ വെച്ച്‌, വാതിൽ തള്ളി തുറന്ന്‌ അകത്തു കടന്ന്‌,‌ മൂലയിലേക്കു നോക്കി. ഇരുമ്പ്‌ പെട്ടിയ്ക്കു മുകളിൽ ഭക്ഷണം അയാളെ കാത്തിരിയ്ക്കുന്നു. അരയിലെ ബെൽറ്റിനുള്ളിൽ തിരുകി വെച്ചിട്ടുള്ള മൂന്ന്‌ ആയുധങ്ങൾ മഴവെള്ളം നിറച്ചു വെച്ചിരിയ്ക്കുന്ന മൺ ഭരണിയിലേയ്ക്കയാൾ എടുത്തിട്ടു. ഭര­ണിവായക്ക്‌ പുറ­ത്തേക്കു തല­യി­ട്ടു­നിൽക്കുന്ന വടി­വാ­ളു­ക­ളിൽ ഒരെ­ണ്ണ­മെ­ടുത്ത്‌, പുറത്തേ തിണ്ണ­മേൽ ഉരതി മൂർച്ച വെപ്പിച്ച്‌, അതി­ന­രി­കി­ലി­രു­ന്നു. അകലെ നിന്നും ട്രയി­നിന്റെ ചൂളം വിളി കേട്ട­പ്പോൾ, മഴ­വെള്ളം നിറഞ്ഞു തുളു­മ്പുന്ന ചട്ടി­യുടെ കഴു­ത്തിന്‌ പിടിച്ച്‌ കമഴ്ത്തി, അതിൽ മദ്യ­മൊ­ഴിച്ച്‌ മഴ­യ­ത്തു­വെച്ച്‌ കാത്തി­രു­ന്നു. ചൂളം വിളിയും ബഹ­ളവും കൂട്ടി ട്രയിൻ അകന്നു പോയ­പ്പോൾ മഴയെ അകത്തു നിറ­യ്ക്കാൻ മദ്യ­മൊ­ഴിഞ്ഞ മൺചട്ടി കാത്തി­രിപ്പു തുടർന്നു.
                            പാസ­ഞ്ചർ കടന്ന്‌ പോയ്‌ കഴി­ഞ്ഞാൽ കോണി ചുവ­ട്ടിൽ കുതിര കുഞ്ഞ­മ്മി­ണി­യുടെ കുറിയ രൂപം നിൽപ്പു­ണ്ടാകും “ഫ്യൂ...”എന്ന ആട്ട്‌ കേൾക്കായ്‌­ക­യാൽ അമ്മിണി ഉരുണ്ട്‌ പടി­കൾ കയറി അയാൾക്ക­രി­കിൽ നിന്നു. നാല്‌ അടി മാത്രം ഉയ­ര­മുള്ള അമ്മിണി അയാ­ളുടെ കൈത്ത­ണ്ട­യിൽ തൂങ്ങി പരാ­ക്ര­മ­ങ്ങൽ സഹി­ച്ച­തി­നുള്ള കൂലിയും വാങ്ങി., പണം നന­യാ­ത്തി­ടത്ത്‌ തിരുകി മഴ­യി­ലൂടെ ഇറ­ങ്ങി­പ്പോയി.
                          വാളെ­ടു­ത്ത­വൻ വാളാൽ തന്നെ എന്ന ചൊല്ലിൽ വിശ്വാ­സ­മു­ള്ള­തു­കൊണ്ട്‌ ഉറ­ങ്ങുന്നതിനുമുൻപ്‌ കാണാ­മ­റ­യ­ത്തേക്ക്‌ നീണ്ടു­പോ­കുന്ന റയിൽപാള­ത്തി­ലൂടെ കുറേ ദൂരം നട­ക്കുക അയാൾക്കു പതി­വു­ള്ള­താ­ണ്‌. ഉറ­ക്ക­ത്തിൽ വാൾ മുന­യിൽ തീരുന്നതിനോട്‌ യോജി­പ്പി­ല്ല. മഴ പെയ്യുന്ന രാത്രി­യിൽ വാളിന്റെ മൂർച്ച­യ­റിഞ്ഞ്‌ ട്രയിൻ ചക്ര­ങ്ങ­ളിൽ നുറു­ങ്ങി.മഴ തന്ന ജീവൻ മഴയ്ക്കു നൽകി മഴ­യി­ല­ലിഞ്ഞു ചേരാൻ അയാൾ കൊതി­ച്ചി­രു­ന്നു. മഴ­യാണ്‌ ജീവനെ ജന്മ­ങ്ങൾ നൽകു­വാ­നായി ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കി­ലേക്ക്‌ കൊണ്ടു­പോ­കു­ന്ന­തെന്നും അയാൾ വിശ്വ­സി­ച്ചി­രു­ന്നു. അതി­നാൽ അയാൾ നട­ത്തി­യി­ട്ടുള്ള കൊല­പാ­ത­ക­ങ്ങ­ളെല്ലാം മഴ­യുള്ള സമ­യങ്ങ­ളി­ലാ­യി­രു­ന്നു.
                          മഴ ശക്തി കുറ­യ്ക്കു­വാൻ ഭാവ­മി­ല്ലാ­യി­രു­ന്നു. കൃത്രിമ വെളി­ച്ച­ങ്ങൾ മഴ­യെ­പേ­ടിച്ച്‌ കൺ തുറ­ക്കു­ന്ന­തേ­യി­ല്ല. റയി­ലിനു മീതെ വേഗ­ത്തിൽ നട­ക്കാനും, ഓടാനും അഭ്യ­സി­ച്ചി­രുന്ന അയാൾ പാള­ത്തിൽ മീതെ കൂടി പതിയെ നട­ന്നു. പ്രകൃതി പെട്ടൊ­ന്നൊന്നു കണ്ണ്‌ തുറന്ന പ്രകാ­ശ­ത്തി­ലാണ്‌ അധികം ദൂരെ­യ­ല്ലാതെ പാള­ത്തി­ലൂടെ ഓടിവ­രുന്ന പെണ്ണി­നേയും അവൾക്ക്‌ പിറകെ ഓടി അടു­ക്കുന്ന ആണു­ങ്ങ­ളേയും അയാൾ കണ്ട­ത്‌.
                         മദ്യം എത്ര­തന്നെ അക­ത്തു­ണ്ടെ­ങ്കിലും പ്രതി­ക­രി­യ്ക്കേണ്ട സമ­യ­ങ്ങ­ളിൽ കൃത്യ­മായി പ്രതി­ക­രി­യ്ക്കുന്ന അയാ­ളുടെ ശരീരം ഉണർന്നു. നനഞ്ഞു കിട­ക്കുന്ന റയി­ലിൽ ആയുധം മിനു­ക്കു­മ്പോൾ മനസ്സ്‌ നിശ്ച­ല­മാ­യി.. ആയുധം പിന്നി­ലൊ­ളി­പ്പിച്ച്‌ സ്വസ്ഥ­മായി നിന്നു. മിന്നൽ വെളി­ച്ച­ത്തിൽ ഓടിവ­രുന്ന പെണ്ണിന്റെ നഗ്ന­മായ ദേഹത്ത്‌ മുല­കൾ മുള­ച്ചു­പൊ­ങ്ങു­ന്നതേ ഉള്ളൂ എന്നതയാൾ ശ്രദ്ധി­ച്ചു. അവൾ അയാളെ കടന്ന്‌ പോയ­പ്പോൾ അവൾ കര­ഞ്ഞി­രു­ന്നി­ല്ല എന്ന­ത­യാൾക്ക്‌ അമ്പ­രപ്പ്‌ നൽകി­യി­ല്ല.
                           ആണു­ങ്ങ­ളിൽ വേഗ­ത­യു­ള്ള­വൻ അയാൾക്ക­രി­കി­ലെ­ത്തി­യ­പ്പോൾ ആയുധം ചലി­പ്പി­ച്ചു. ജീവന്റെ മുക്തിക്ക്‌ ഹൃദ­യത്തെ മാത്രം ബലി­യാ­ടാ­ക്കുന്ന അയാ­ളിലെ സ്വഭാവം മൂലം ആയുധം വാരി­യെ­ല്ലി­നി­ട­യി­ലൂടെ പാഞ്ഞ മാത്ര­യിൽ പുരുഷൻ അല­റി­ക­ര­ഞ്ഞു. അലർച്ച മുഖം കുത്തി പാള­ത്തിൽ വീഴു­ന്ന­തു­വരെ തുടർന്നു. പിന്നെ മഴ­യുടെ കര­ച്ചിൽ തുടർന്നു. മരണ വിളി കേട്ട്‌ രണ്ടാ­മൻ പിൻതി­രി­ഞ്ഞോ­ടാൻ തുനി­യവേ കഴു­ത്തിനും ഇടത്തേ തോളെ­ല്ലിനും ഇട­യി­ലൂടെ ആയുധം ഹൃദയം നുറുക്കിക്കഴി­ഞ്ഞി­രു­ന്നു. ശരീരം ഭൂമി താങ്ങി­യ­തിനെ ഒച്ച മാത്രമേ കേട്ടു­ള്ളൂ.
                              അൽപ­നേരം വെറുതേ നിന്നു. രണ്ട്‌ ആണു­ങ്ങളെ ട്രയിൽ ചക്ര­ത്തിന്റെ ഭക്ഷ­ണ­ത്തി­നായ്‌ നിരത്തിവെച്ച്‌ അയാൾ തിരിഞ്ഞു നട­ന്നു.മുന്നോട്ട്‌ നീങ്ങവേ ഇരു­ട്ടിൽ നിന്നും ഓടി അടുത്ത അവൾ അയാ­ളുടെ ദേഹത്തെ കരു­ണ­യോടെ പുണർന്നു.
                                ട്രയിൻ കൊണ്ടു­വ­രുന്ന വെളി­ച്ച­ത്തിൽ നിന്നും മറ­യു­ന്ന­തി­നു­വേണ്ടി പാല­ത്തി­നു­ള്ളിലെ മതിൽ കെട്ടി­നോട്‌ ചേർന്ന്‌ അയാൾ പതുങ്ങി നിന്നു. വെളിച്ചം മറ­യുന്ന മാത്ര­യിൽ തോളി­ലുള്ള ശരീരം പാള­ത്തിനു മുന്നി­ലേ­യ്ക്കെ­റിഞ്ഞ്‌ തിരിഞ്ഞു നിന്നു. ശബ്ദവും വെളി­ച്ചവും അക­ന്ന­പ്പോൾ പുറ­ത്തേയ്ക്കു കട­ന്നു. മതി­ലി­നു­ള്ളിൽ നിന്നു വളർന്ന്‌ പുറ­ത്തേയ്ക്ക്‌ തലനീട്ടി­ നിൽക്കുന്ന മൈലാ­ഞ്ചി­കൊ­മ്പിൽ കൈപ്പ­ട­യറ്റ കുഞ്ഞു കൈ തൂങ്ങിയാടു­ന്നത്‌ അയാൾ കണ്ടു. വീടിന്റെ പടി­കൾ കയ­റു­മ്പോൾ തളർന്ന ലിഗം പുറ­ത്തേ­യ്ക്കെ­ടുത്ത്‌ പറ്റി­പി­ടി­ച്ചി­രി­യ്ക്കുന്ന ഇളം ചോരകഴുകി കള­ഞ്ഞു. ഒന്നും ചെയ്യു­വാ­നാ­കാതെ മഴ ജീവി­ത­ങ്ങ­ളേയും കൊണ്ട്‌ എങ്ങോട്ടോ യാത്ര­യാ­യി..

gk 

8 comments:

  1. പാവം കുട്ടി

    ReplyDelete
  2. മഴ­യാണ്‌ ജീവനെ ജന്മ­ങ്ങൾ നൽകു­വാ­നായി ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കി­ലേക്ക്‌ കൊണ്ടു­പോ­കു­ന്ന­തെന്നും അയാൾ വിശ്വ­സി­ച്ചി­രു­ന്നു.

    ReplyDelete
  3. ആദ്യത്തെ വായന ഇഷ്ടപ്പെട്ടു.
    ഇനിയും കാണാം.

    ReplyDelete
  4. ..
    നല്ല കഥയാണല്ലൊ മാഷെ :)
    എഴുത്തും

    എന്തേയ് ശ്രുതിലയത്തിലിട്ടില്ല?

    കഥയ്ക്ക് അവസാനം ഒരവ്യക്തത പോലുണ്ട് ട്ടൊ, ഒരു കൂട്ടിക്കുഴച്ചല്‍ പോലെ.
    ..
    ഇനിയും കാണാം :)
    ..

    ReplyDelete
  5. sho strong ayalo ??aroda ithra deshyam manassil?
    keep writing

    ReplyDelete
  6. പൌരുഷമുള്ളൊരു മഴക്കഥ

    ReplyDelete